സ്ത്രീകളെ പുരുഷ പോലീസ് തല്ലിച്ചതച്ചു, മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയ്ക്ക് പരിക്ക്

Tuesday 16 February 2016 2:35 pm IST

തൃപ്പൂണിത്തുറ: ആര്‍എല്‍വി കോളേജില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയ വനിതകളെ പുരുഷ പോലീസുകാര്‍ തല്ലിച്ചതച്ചു. ലാത്തികൊണ്ട് അടിയേറ്റ് കൈക്ക് ഗുരുതരമായ പരിക്കേറ്റ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ് ഉള്‍പ്പെടെ നാലു വനിതകളെ ആശുപത്രിയിലാക്കി. ആര്‍എല്‍വി കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ച കേസില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരേ ചില പോലീസുകാര്‍ ഉപദ്രവം നടത്തി. ലാത്തികൊണ്ടു കുത്തുകയും തള്ളിനീക്കുകയും മറ്റും ചെയ്തു. എന്നാല്‍ വനിതാ പോലിസിനെ നിയോഗിച്ചല്ലാതെ സ്ത്രീകളെ നീക്കരുതെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് തലങ്ങും വിലങ്ങും ലാത്തിച്ചാര്‍ജ്ജു ചെയ്യുകയായിരുന്നു. മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷിന്റെ കൈയ്ക്കാണു പരിക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.