നിഷേധാത്മക രാഷ്ട്രീക്കാര്‍ക്കുള്ള തിരിച്ചടി: അമിത് ഷാ

Tuesday 16 February 2016 8:59 pm IST

ന്യൂദല്‍ഹി: ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ലഭിച്ച വലിയ വിജയം കേന്ദ്രസര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ അംഗീകാരമാണെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യത്തെ ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നു എന്ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ലഭിച്ച വിജയം വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന്റെ ദുഷ്പ്രചരണങ്ങള്‍ക്കും പാര്‍ലമെന്റ് തടസ്സപ്പെടുത്തി വികസനം തടസ്സപ്പെടുത്തുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ഇത്തരക്കാരെ ജനാധിപത്യ രീതിയില്‍ തന്നെ ജനങ്ങള്‍ തിരസ്‌ക്കരിച്ചിരിക്കുകയാണ്. എട്ട് സംസ്ഥാനത്തെ 12 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗാസിയാബാദ് നഗരസഭയിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായും ബിജെപി വിജയിച്ചിരിക്കുന്നു. കര്‍ണ്ണാടകയിലെ ദേവദുര്‍ഗ്ഗ്, പഞ്ചാബിലെ ഖാദൂര്‍ സാഹിബ്, മധ്യപ്രദേശിലെ മേഹര്‍ എന്നീ സീറ്റുകള്‍ കോണ്‍ഗ്രസില്‍ നിന്നും ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സീറ്റ് സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുത്തു, അമിത് ഷാ പറഞ്ഞു. ദരിദ്രര്‍ക്കും വികസന വിരോധികള്‍ക്കും നിഷേധാത്മക രാഷ്ട്രീയം കളിക്കുന്നവര്‍ക്കുമുള്ള ഗംഭീരമായ ഉത്തരമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അമിത് ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.