മലയാലപ്പുഴ ഉത്സവത്തിന് നാളെ കൊടിയേറും

Tuesday 16 February 2016 9:46 pm IST

പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറുമെന്ന് ദേവസ്വം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാത്രി 7.17നും 7.37നും മധ്യേ തന്ത്രിമുഖ്യന്‍ അടിമുറ്റത്തുമഠം പരമേശ്വര ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം എന്നിവ നടക്കും. രാത്രി എട്ടിന് അടൂര്‍ പി. സുദര്‍ശനന്റെ മധുരഗാനസുധ. 10ന് കായംകുളം സപര്യ കമ്മ്യൂണിക്കേഷന്റെ നാടകം, ഓര്‍ക്കുക ഒരേയൊരു ജീവിതം. രണ്ടാം ഉത്സവമായ 19ന് ഉച്ചയ്ക്ക് രണ്ടിന് ഉത്സവബലി ദര്‍ശനം. രാത്രി 9.30ന് ചെട്ടികുളങ്ങര കുത്തിയോട്ട കലാക്ഷേത്രം അവതരിപ്പിക്കുന്ന കുത്തിയോട്ടം. മൂന്നാം ഉത്സവമായ 20ന് ഉച്ചയ്ക്ക് രണ്ടിന് ഉത്സവബലി ദര്‍ശനം. വൈകിട്ട് ഏഴിന് മലയാലപ്പുഴ സ്വരലയ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍. തുടര്‍ന്ന് കുരമ്പല ഗോത്രകലാസംഘം അവതരിപ്പിക്കുന്ന പടയണി. 21ന് രണ്ട് മുതല്‍ കലാമണ്ഡലം നിഖില്‍ മലയാലപ്പുഴ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. 6.30ന് കാഴ്ച ശ്രീബലി, സേവ, വേല. 9.30ന് ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളിപ്പ്. 10ന് മേജര്‍സെറ്റ് കഥകളി. 22ന് നാലിന് ഓട്ടന്‍തുള്ളല്‍. ഏഴിന് കോന്നിയൂര്‍ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന മലയാലപ്പുഴ സരിഗമ സ്‌കൂള്‍ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതനിശ. 10ന് നളചരിതം നാലാം ദിവസം, പ്രഹ്ലാദ ചരിതം മേജര്‍സെറ്റ് കഥകളി. 23ന് നല്ലൂര്‍ കരയുടെ ഉത്സവം. 12.30 മുതല്‍ അന്നദാനം. 3.30ന് മലയാലപ്പുഴ പൂരം. മലയാലപ്പുഴ രാജന്‍, പാമ്പാടി രാജന്‍, തൃക്കടവൂര്‍ ശിവരാജു തുടങ്ങിയ കൊമ്പന്മാരും തൃശൂര്‍പൂരം മേളപ്രമാണി ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ നയിക്കുന്ന പാണ്ടിമേളവും പാറമേക്കാവ് പൂരസമിതി അവതരിപ്പിക്കുന്ന കുടമാറ്റവും പൂരത്തിന് മിഴിവേകും. 6.30ന് കാഴ്ചശ്രീബലി, സേവ. എട്ടിന് കിഴക്കുപുറം ശ്രീഭദ്ര നൃത്തസംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനാടകം ഊര്‍മിള. 10.30ന് പിന്നണി ഗായിക രഞ്ജിനി ജോസ് അവതരിപ്പിക്കുന്ന ഗാനമേള. 24ന് ഇടനാട് കരയുടെ ഉത്സവം. 12ന് അന്നദാനം. നാലിന് ഓട്ടന്‍തുള്ളല്‍, 6.30ന് കാഴ്ചശ്രീബലി, സേവ. 9.30ന് ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളിപ്പ്. 10.30ന് സാജു നവോദയ, വീണനായര്‍, തുടങ്ങി താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോ. 25ന് ഏറം കരയുടെ ഉത്സവം. 12ന് അന്നദാനം. നാലിന് ഓട്ടന്‍തുള്ളല്‍. 6.30ന് കാഴ്ചബലി, സേവ. ഏഴു മുതല്‍ രമേഷ് ശര്‍മ്മയുടെ അദ്ധ്യാത്മിക പ്രഭാഷണം. 11ന് കലാഭവന്‍ മണി നയിക്കുന്ന മണികിലുക്കം. 26ന് താഴം കരയുടെ ഉത്സവം. 12ന് അന്നദാനം. നാലിന് ഓട്ടന്‍തുള്ളല്‍. 6.30ന് കാഴ്ചശ്രീബലി, സേവ. 9.30ന് ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളിപ്പ്. ഒന്‍പതിന് ആലപ്പുഴ സംസ്‌കൃതി അവതരിപ്പിക്കുന്ന വിഷ്വല്‍ ഗാനമേള. 12ന് വിഐപി കോമഡി ഷോ. 27ന് രണ്ടിന് ഉത്സവബലി ദര്‍ശനം. 6.30ന് കാഴ്ചശ്രീബലി, സേവ. 9.30ന് ശ്രീഭൂതബലി, സേവ. ഏഴിന് ആയാംകുടി മണിയുടെ കര്‍ണാടിക്ക് സംഗീതം. ഒന്‍പതിന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം, സുഗന്ധവ്യാപാരി. 28ന് മൂന്നിന് ആനയൂട്ട്. നാലിന് ആറാട്ട് എഴുന്നെള്ളിപ്പ്. 5.30ന് നാദസ്വര കച്ചേരി. 7.30ന് മലയാലപ്പുഴ ഭരതകലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 10.30ന് പ്രണവം ശങ്കരന്‍ നമ്പൂതിരി അവതരിപ്പിക്കുന്ന സംഗീതസദസ്. രാത്രി ഒന്നിന് ചങ്ങനാശേരി ജയകേരള നൃത്തകലാലയം അവതരിപ്പിക്കുന്ന ത്രിശൂലനാഥന്‍. രണ്ടിന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, കൊടിയിറക്ക്, വലിയ കാണിക്ക എന്നിവ നടക്കും. ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ നല്ലൂര്‍ തോമ്പില്‍ കൊട്ടാരത്തില്‍ നിന്ന് കൊടിയേറ്റ് ഘോഷയാത്ര നാളെ നടക്കും. തന്ത്രി അടിമുറ്റത്തുമഠം ശ്രീദത്ത് ഭട്ടതിരി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് രാജേഷ് റിഥം, സെക്രട്ടറി പ്രവീണ്‍കുമാര്‍ പ്ലാവറ, ബി. എസ്. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.