ഇടക്കുന്നം ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രത്തിലെ ഉല്‍സവം ഇന്നു മുതല്‍

Tuesday 16 February 2016 10:47 pm IST

ഇടക്കുന്നം: ചെറുവള്ളിക്കാവ് ദേവി ക്ഷേത്രത്തിലെ ഉല്‍സവം ഇന്നു മുതല്‍ 24 വരെ ആഘോഷിക്കും. തന്ത്രി കടിയക്കോല്‍ മനയ്ക്കല്‍ കെ.എന്‍.കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വവും, മേല്‍ശാന്തി പ്ലാച്ചേരി ഇല്ലത്ത് അഭിലാഷ് നമ്പൂതിരി സഹകാര്‍മ്മികത്വവും വഹിക്കും. ഇന്ന് വൈകിട്ട് ആറിന് കൊടിയേറ്റ്. 6.30ന് ദീപാരാധന, ഏഴിന് ഭജന, 7.30ന് അത്താഴ പൂജ, എട്ടിന് ശ്രീഭൂതബലി. നാളെ മുതല്‍ 21 വരെ തീയതികളില്‍ ദിവസവും രാവിലെ ഏഴിന് ഭാഗവത പാരായണം, എട്ടിന് ശ്രീഭൂതബലി, 8.30ന് നവകലശാഭിഷേകം, 10.30ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് സന്ധ്യാമേളം7.30ന് അത്താഴ പൂജ, എട്ടിന് ശ്രീഭൂതബലി, ഒന്‍പതിന് എതിരേല്‍പ്പ്, 9.30ന് കളമെഴുത്തുംപാട്ടും. 22ന് പതിവു പൂജകള്‍ക്കു പുറമേ 11.30ന് ഉല്‍സവബലി ദര്‍ശനം, വൈകിട്ട് 7.30ന് മുതല്‍ തിരുവരങ്ങില്‍ ശീതങ്കന്‍തുള്ളല്‍. 23ന് രാവിലെ ഒന്‍പതും മുതല്‍ കാഴ്ചശ്രീബലി, ഉച്ചകഴിഞ്ഞ് 3.30ന് മുക്കാലി അയ്യപ്പ ക്ഷേത്രത്തിലേക്ക് പുറപ്പാട്, തിരിച്ചെഴുന്നള്ളത്ത്, പറയെടുപ്പ്. രാത്രി ഒന്‍പതിന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 8.30ന് ബാലെ-രുദ്രഹേരംബന്‍. ആറാട്ട് ദിവസമായ 24ന് പതിവു പൂജകള്‍ക്ക് പുറമെ രാവിലെ ഒന്‍പതു മുതല്‍ കുടംപൂജ, കുടം എഴുന്നള്ളത്ത്, കൊടിക്കീഴില്‍ പറയെടുപ്പ്, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദഊട്ട്, വൈകിട്ട് 4.30ന് ആറാട്ട് ബലി, ആറാട്ടിനു പുറപ്പാട്, ആറിന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി ഒന്‍പതിന് ക്ഷേത്ര മൈതാനത്ത് ആറാട്ടെഴുന്നള്ളിപ്പ്, 11.30ന് കൊടിയറക്ക്, വലിയ കാണിക്ക. ഉത്രം തിരുനാള്‍ ദിവസമായ 25ന് രാവിലെ 5.45ന് ഗണപതിഹോമം, ഏഴിന് ഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, എട്ടിന് ശാസ്താംപാട്ട്, 8.30ന് എതിരേല്‍പ്പ്, താലപ്പൊലി, ഒന്‍പതിന് കളമെഴുത്തുംപാട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.