കടുത്തുരുത്തി: ബൈക്ക് കാറിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കടുത്തുരുത്തി വടക്കേആരിശേരിയില് ചക്രപാണിയുടെ മകന് ബൈജു(45)വിനാണ് പരിക്കേറ്റത്. വൈക്കം-കോട്ടയം റോഡില്‍ മാന്നാര്‍ ജംഗ്ഷന് സമീപത്താണ് അപകടം. ഇന്നലെ രാവിലെ 9.30നാണ് അപകടം നടന്നത്. അമിതവേഗതയില്‍ വന്ന ബൈക്ക് മറ്റൊരുവാഹനത്തെ മറികടക്കുമ്പോള്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിയുടെ കാറിലാണ് ബൈക്കിടിച്ചത്. ബൈജുവിനെ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: