റിവോള്‍വിംഗ് ഫണ്ട് വിതരണം ചെയ്തു

Wednesday 17 February 2016 10:54 am IST

കോഴിക്കോട്: ദേശീയ നഗര ഉപജീവന യജ്ഞം പദ്ധതിയുടെ സുപ്രധാന ഘടകമായ സാമൂഹ്യ സംഘാടനവും സ്ഥാപനങ്ങള്‍ വികസിപ്പിക്കലും എന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനിലെ സിഡിഎസുകളിലെ അയല്‍ക്കൂട്ടങ്ങള്‍ക്കും എഡിഎസുകള്‍ക്കുമുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണം ചെയ്തു. ഡെപ്യൂട്ടി മെയര്‍ മീരാദര്‍ശകിന്റെ അദ്ധ്യക്ഷതയില്‍ മേയര്‍ വികെസി മമ്മദ്‌കോയ വിതരണംചെയ്തു. മുന്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം സന്നിഹിതയായിരുന്നു. ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനിതാരാജന്‍ സ്വാഗതം ആശംസിച്ചു. സിറ്റി പ്രോജക്ട് ഓഫീസര്‍, സിറ്റി മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റ് - എന്‍യു എല്‍എം പ്രമോദ് കെ പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. സി. രാജന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, വിദ്യാഭ്യാസ കായിക സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, നഗരസഭ സെക്രട്ടറി ടി.പി. സതീശന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. മുഹമ്മദ്ബഷീര്‍, കൗണ്‍സിലര്‍ എന്‍.പി. പത്മനാഭന്‍, സൗത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രമീള ദേവദാസ്, സെന്‍ട്രല്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീന കെ എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് ഓഫീസര്‍ ആന്റ് മെമ്പര്‍ സെക്രട്ടറി ടി.ആര്‍ ബാലന്‍ നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.