കോഴിക്കോട്: പികെസി ഫ്രൂട്ട്സ് വേള്‍ഡ്, ഗ്രീന്‍സ് ലീവ്സിന്റെ സഹകരണത്തോടെ നാളെ മുതല്‍ 20 വരെ ഫ്രൂട്ട്സ് ആന്‍ഡ് കിച്ചന് എക്സ്പോ സംഘടിപ്പിക്കുന്നു. കോഴിക്കോട് തളി കണ്ടംകുളം ജൂബിലിഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഴവര്‍ഗങ്ങള്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യകരമായ ഭക്ഷണരീതികളെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ അടുക്കളത്തോട്ടനിര്‍മ്മാണം, വിവിധതരം ജ്യൂസുകള്‍, ആഹാരപദാര്‍ഥങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. പാചകമത്സരം, ജ്യൂസ്മേക്കിങ്, ഫ്രൂട്ട് സലാഡ്മേയ്ക്കിങ്, വെജിറ്റബിള്‍ കാര്‍വിങ് എന്നിവയില്‍ മത്സരങ്ങളും സംഘടിപ്പിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 9562030406, 9497131774 എന്നീ നമ്പറുകളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. എക്സ്പോ നാളെ രാവിലെ 11.30ന് മേയര്‍ വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ഭാരവാഹികളായ പി.കെ.സി. മജീദ്, പി.കെ.സി. നവാസ്, എ.കെ. ബിന്റു, ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: