ന്യൂദല്‍ഹി: പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 32 പൈസ കുറച്ചു. എന്നാല്‍ ഡീസല്‍ വില ലിറ്ററിന് 28 പൈസ വര്‍ധിപ്പിക്കുകയും ചെയ്തു.
പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്നതിനാലാണ് പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചത്.
ഈ മാസം ഒന്നിനാണ് ഒടുവില്‍ വിലയില്‍ മാറ്റം ഉണ്ടായത്. അന്ന് പെട്രോളിന് 4 പൈസയും ഡീസലിന് 3 പൈസയുമാണ് കുറച്ചത്. ഇതിന് തൊട്ടുമുന്‍പ് പെട്രോളിനു ലീറ്ററിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: