മാര്‍ക്‌സിസ്റ്റ് ഭീകരത തുടരുന്നു: നീലേശ്വരത്ത് പാര്‍ട്ടി ഓഫീസ് എറിഞ്ഞ് തകര്‍ത്തു അക്രമം സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ ലംഘിച്ച്

Wednesday 17 February 2016 6:30 pm IST

കാഞ്ഞങ്ങാട്/നീലേശ്വരം: അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തിയ സംഹാരതാണ്ഡവം ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നീലേശ്വരം മേല്‍പാലത്തിന് സമീപമുള്ള ബിജെപി മുനിസിപ്പല്‍ കമ്മറ്റി ഓഫീസിന്റെ ജനാലകള്‍ സിപിഎം സംഘം എറിഞ്ഞ് തകര്‍ത്തു. സിപിഎമ്മിന്റെ കിരാത നടപടികള്‍ കോടതിയും ജനകീയ കോടതിയും തിരിച്ചറിഞ്ഞ് പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായതിനെ തുടര്‍ന്ന് വിറളിപൂണ്ട അണികള്‍ നടത്തുന്ന അക്രമങ്ങള്‍ വ്യാപിപ്പിക്കാനള്ള കരുനീക്കങ്ങളാണ് സിപഎം നടത്തുന്നത്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘപരിവാര്‍ സംഘടനകളുടെ ചുമരെഴുത്തും കൊടിതോരണങ്ങളും നശിപ്പിക്കാനെത്തിയ സിപിഎം സംഘത്തെ യുവമോര്‍ച്ച പ്രവര്‍ത്തകരും ബിജെപി-ബിഎംഎസ് പ്രവര്‍ത്തകരും ചെറുത്തിരുന്നു. പിരിഞ്ഞുപോയ സിപിഎം അക്രമസംഘം രാത്രിയുടെ മറവില്‍ ബിഎംഎസ്, ബിജെപി പതാകകളും, ബസ്സ്റ്റാന്റില്‍ സ്ഥാപിച്ച വികസനമുദ്രാവാക്യങ്ങളെഴുതിയ ബോര്‍ഡുകളും പരക്കെ നശിപ്പിച്ചു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംഘപരിവാര്‍ സംഘടനാ നേതാക്കളായ ടി.രാധാകൃഷ്ണന്‍, കുഞ്ഞിരാമന്‍ വെങ്ങാട്ട്, സുകുമാരന്‍ തൈക്കടപ്പുറം, ടി.ടി.സാഗര്‍ എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു. അതേസമയം നീലേശ്വരത്ത് അക്രമം നടത്തിയത് കാഞ്ഞങ്ങാട് സര്‍വകക്ഷിയോഗ തീരുമാനങ്ങളെ അട്ടിമറിച്ചുകൊണ്ടാണെന്ന് ബിജെപി പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ സിപിഎം ഉള്‍പ്പെടയുള്ള രാഷ്ട്രീയ കക്ഷികള്‍ തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെയാണ് നീലേശ്വരം ബിജെപി ഓഫീസിന് നേരം അക്രമമുണ്ടാത്. യോഗം കഴിഞ്ഞ് മിനിട്ടുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് ഇട്ടമ്മല്‍ പ്രദേശത്ത് ബസില്‍ കയറി സിപിഎം സംഘം ബിജെപിക്കാര്‍ക്കെതിരെ കൊലവിളി നടത്തിയിരുന്നു. നേരത്തെ കാലിച്ചാനടുക്കത്ത് നടന്ന അക്രമത്തെ തുടര്‍ന്ന് നടന്ന സമാധാന യോഗത്തിന് ശേഷവും തീരുമാനം ലംഘിച്ചത് സിപിഎം ആയിരുന്നു. അ്രകമത്തിന്റെ കണ്ണൂര്‍ മോഡലാണ് സിപിഎം ജില്ലയില്‍ നടപ്പിലാക്കുന്നതെന്നു ബിജെപി പറഞ്ഞു. കാഞ്ഞങ്ങാട് കൊളവയലില്‍ സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കൊളവയലിലെ കെ.ലക്ഷ്മണന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. ഇതുവരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയിട്ടില്ല. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് ഒമ്പതാം ക്ലാസുകാരനടക്കം നാല് പ്രവര്‍ത്തകരാണ് മംഗലാപുരത്ത് ചികിത്സയിലുളളത്. ചികിത്സയില്‍ കഴിയുന്നവരെ ആര്‍എസ്എസ് ജില്ലാ കര്യവാഹ് കെ.വി.ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രചാരക് എ.കെ.ഷൈജു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.രമേശേ്, എ.വേലായുധന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. നീലേശ്വരത്ത് ആര്‍എസ്എസ് റവന്യു ജില്ലാ ഘോഷ് സാംഘിക് നടന്ന ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് വിവിധ ഭാഗങ്ങളിലായി സിപിഎം സംഘം ആക്രമം അഴിച്ചുവിട്ടത്. പ്രതിരോധിക്കാന്‍ സാധിക്കാത്ത വിധം ആസൂത്രിതമായിരുന്നു അക്രമം. അക്രമം നടക്കുന്ന വിവരം മറ്റുപ്രവര്‍ത്തകര്‍ക്ക് കൈമാറാന്‍ പറ്റാത്തവിധത്തിലായിരുന്നു. താലിബാന്‍ മോഡല്‍ അക്രമം അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.