ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതിഷേധ പ്രകടനം നടത്തി

Wednesday 17 February 2016 6:31 pm IST

തൃക്കരിപ്പൂര്‍: കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സജിവിനെ സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി .ടി വി ഷിബിന്‍, കെ രാജന്‍, ടി.കുഞ്ഞിരാമന്‍, മനോഹരന്‍ കുവാരത്ത്, എം വിജയന്‍, സവിനേഷ് പേക്കടം, എ. രാജീവന്‍, രൂപേഷ് പേക്കടം എന്നിവര്‍ നേതൃത്വം നല്‍കി. നീലേശ്വരം: ആശയ സമരം തകര്‍ന്ന് ആയുധമേന്തി അക്രമത്തിനിറങ്ങിയ സിപിഎമ്മിന് ശക്തമായ താക്കീത് നല്‍കിക്കൊണ്ട് നീലേശ്വരത്ത് സംഘപരിവാര്‍ സംഘടനകളുടെ വന്‍ പ്രതിഷേധ ജാഥ നടന്നു. കോണ്‍വെന്റ് ജംഗഷനില്‍ നിന്നാരംഭിച്ച ജാഥ മാര്‍ക്കറ്റ് ജംഗ്ഷന്‍ തെരു വഴി നീലേശ്വരം ബസ് സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ സംഘപരിവാര്‍ സംഘടനാ നേതാക്കളായ ടി.രാധാകൃഷ്ണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.വി.സുകുമാരന്‍, പി.മോഹനന്‍, കെ.കൃഷ്ണകുമാര്‍, വിനോദ് തൈക്കടപ്പുറം, പ്രമോദ് നീലേശ്വരം, കെ.സന്തോഷ്, ടി.ടി.സാഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചാമുണ്ഡിക്കുന്ന്: കണ്ണൂര്‍ പാപ്പിനിശേരി ആര്‍എസ്എസ് മുന്‍ മണ്ഡല്‍ കാര്യവാഹ് സുജിത്ത് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സംഘപരിവാര്‍ അജാനൂര്‍ മണ്ഡലം പ്രതിഷേധിച്ചു. ചാമുണ്ഡിക്കുന്ന് കല്ലിങ്കാലില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ചേറ്റുകുണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ആര്‍എസ്എസ് കാഞ്ഞങ്ങാട് നഗര്‍ കാര്യവാഹ് ടി.വിവേകാനന്ദന്‍, സുകുമാരന്‍ ചേറ്റുകുണ്ട് സംസാരിച്ചു. മണ്ഡല്‍ കാര്യവാഹ് സുരേഷ്, ഹിന്ദുഐക്യവേദി താലുക്ക് കണ്‍വിനര്‍ ജയകൃഷണന്‍ പൂച്ചക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.