കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട്‌ യുവാവ്‌ ഭാര്യമാതാവിനെയും മക്കളെയും അക്രമിച്ചു

Sunday 3 July 2011 8:49 pm IST

കണ്ണൂറ്‍: മകളുടെ ഭര്‍ത്താവിണ്റ്റെ അക്രമത്തില്‍ സാരമായി പരിക്കേറ്റ ഗൃഹനാഥയെയും രണ്ടു പെണ്‍മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂറ്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ആയിപ്പുഴയിലെ കൂരാന്‍തുമ്പേല്‍ കെ.ടി.ഖദീജ(൬൦), മക്കളായ റഷീദ(൨൬), ഫാത്തിമ(൩൦) എന്നിവരെയുമാണ്‌ കണ്ണൂറ്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. റഷീദയും ഫാത്തിമയും അന്ധരാണ്‌. മൂവരും വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഖദീജയുടെ മറ്റൊരു മകള്‍ ഐഷയുടെ ഭര്‍ത്താവ്‌ ഫൈസലാണ്‌ ഇവര്‍ ഉറങ്ങിക്കിടന്ന വാതില്‍ ചവിട്ടിപ്പൊളിച്ച്‌ മുറിക്കകത്ത്‌ അതിക്രമിച്ച്‌ കടന്ന്‌ ക്രൂരമായി അക്രമിച്ചത്‌. തലക്ക്‌ ഗുരുതരമായി പരിക്കേറ്റ ഖദീജയെ അടിയന്തര ശസ്ത്രക്രിയക്ക്‌ വിധേയമാക്കി ഐസിയുവില്‍ പ്രവേശിപ്പിച്ചു. സ്ത്രീധനത്തുകയുടെ ഭാഗമായി കൂടുതല്‍ സ്വര്‍ണ്ണം വേണമെന്നാവശ്യപ്പെട്ടാണ്‌ ഫൈസല്‍ അക്രമം നടത്തിയതെന്ന്‌ പറയുന്നു. സംഭവത്തില്‍ മട്ടന്നൂറ്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.