ഡിവൈഎഫ്‌ഐ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Wednesday 17 February 2016 8:54 pm IST

ഹരിപ്പാട്: ആയുധങ്ങളുമായി ക്ഷേത്രത്തിനുള്ളില്‍ എത്തിയ ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് വെള്ളംകുളങ്ങര പിലാപ്പുഴ ദേവീക്ഷേത്രത്തിലായിരുന്നു അക്രമം. ഹരിപ്പാട് പിലാപ്പുഴ രാജി ഭവനത്തില്‍ രാകേഷ് (22), അന്‍ജു ഭവനത്തില്‍ ചോതിഷ് (കണ്ണന്‍-21), ചിറയ്ക്കല്‍ വിനീത് (29), തുണ്ടുപറയില്‍ സുധീഷ് (26), ശ്രീരാജ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാകേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും, മറ്റുള്ളവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐക്കാരായ ജിതിന്‍, നിഖില്‍, ഹരികൃഷ്ണന്‍, മനീഷ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുളള പത്തിലധികം വരുന്ന സംഘം വാള്‍, കമ്പിവടി, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങളുമായി ക്ഷേത്രത്തില്‍ കടന്ന് ആക്രമണം നടത്തിയത്. രാകേഷിന്റെ തലയ്ക്ക് വെട്ടേല്‍ക്കുകയും, വലതുകൈ തല്ലി ഒടിക്കുകയും ചെയ്തു. മറ്റുള്ളവരെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന് ശേഷം ക്ഷേത്രത്തിലെ പൂജാരിയെയും, മറ്റുജോലിക്കാരെയും അക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഘം ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകളും മറ്റും നശിപ്പിച്ചു. സിപിഎം-ഡിവൈഎഫ്‌ഐയില്‍ നിന്നും നിരവധി പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായതാണ് അക്രമത്തിന് കാരണം. വാത്തുകുളങ്ങര ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അശ്വതി മഹോത്സവത്തിന് ഇതേ സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ചിരുന്നു. വെള്ളംകുളങ്ങര കുറ്റിക്കാട് കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ജിതിനും, നിഖിലും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.