ചെറുതോണി: പ്രൊഫഷണല്‍ കൊറിയര്‍ സര്‍വ്വീസിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. തടിയമ്പാടിനും വാഴത്തോപ്പ് പള്ളിക്കവലക്കുമിടയില് ഇന്നലെ രാവിലെ ശ്ര ടെയാണ് വാഹനം അപകടത്തില്‍പെട്ടത്. എറണാകുളത്തുനിന്നും കട്ടപ്പനക്ക് വരികയായിരുന്ന പിക്കപ് വാനാണ് മറിഞ്ഞത്. എതിരെ വന്ന ബൈക്ക് യാത്രികനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരുകിലുണ്ടായിരുന്ന പാറകഷണത്തിലിടിച്ച് ഉയര്‍ന്ന വാഹനം മുന്നിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റും തകര്‍ത്താണ് കൊക്കയിലേക്ക് മറിഞ്ഞത്.ഡ്രൈവറുള്‍പ്പെടെ രണ്ടുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് കാര്യമായ പരിക്കേറ്റില്ല. മറിഞ്ഞ വാഹനം റബര്‍ മരത്തില്‍ തങ്ങിനിന്നതിനാല്‍ റോഡിനു താഴ് ഭാഗത്തുള്ള വീടിനു മുകളില്‍ വീഴാതെ രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: