ഏറ്റുമാനൂരില്‍ ഫയര്‍ സ്‌റ്റേഷന്‍ വേണം: ബിജെപി

Wednesday 17 February 2016 10:26 pm IST

ഏറ്റുമാനൂര്‍: കേന്ദ്ര സര്‍ക്കാര്‍ ഭാരതത്തിലെമ്പാടുമായി 650 ഫയര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയ്ക്കനുവദിച്ചിട്ടുള്ള സ്‌റ്റേഷന്‍ ഏറ്റുമാനൂരില്‍ സ്ഥാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതിനായി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിനു സമീപമുള്ള പഴയ സത്രത്തിലേക്ക് നിലവില്‍ വൈക്കം റോഡില്‍ സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിച്ചുകൊണ്ട് വില്ലേജ് ഓഫീസ് ഇപ്പോള്‍ ഇരിക്കുന്ന വിശാലമായ പുരയിടം ഫയര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. സത്രവും വില്ലേജ് ഓഫീസും റവന്യു വകപ്പിന്റെ കൈവശമുള്ള വസ്തുക്കളാകയാല്‍ ഈ മാറ്റത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാനിടയില്ലെന്നും ബിജെപി ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ നഗരസഭാ ബിജെപി കൗണ്‍സിലര്‍ ഗണേഷ് ഏറ്റുമാനൂര്‍ അവതരിപ്പിച്ച ഈ വിഷയം ഐക്യകണ്‌ഠേന അംഗീകരിക്കപ്പെട്ടു. ബിജെപി മുനിസപ്പല്‍ കമ്മറ്റി പ്രസിഡന്റ് ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ വി ബൈജു, സെക്രട്ടറിമാരായ അസ്വ. ബി. ജയചന്ദ്രന്‍ , വി.ആര്‍.രാജന്‍, മുനിസിപ്പല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഗണേഷ്, സെക്രട്ടറി സനീഷ് സോമന്‍, ജോ. സെക്രട്ടറി രാജീവ് പേരൂര്‍, സംഘടനാ സെക്രട്ടറി മുരളീധരന്‍ പേരൂര്‍, നഗരസഭയിലെ ബി ജെ പി കൗണ്‍സിലര്‍മാരായ ഗണേഷ് ഏറ്റുമാനൂര്‍, ഉഷാ സുരേഷ്, പുഷ്പലത, അജിശ്രീ, ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ശിവാനന്ദന്‍, മണ്ഡലം കാര്യവാഹക് കണ്ണന്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി കെ ആര്‍ ഉണ്ണികൃഷ്ണന്‍, ഹിന്ദു ഐക്യവേദി താലൂക്ക് കാര്യവാഹക് വിജയകുമാര്‍, മുതിര്‍ന്ന ബിജെപി നേതാവ് ഗണപതി ആചാരി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.