ക്രൈകസ്റ്റ്ചര്ച്ച്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ഡഗ് ബ്രെയ്സ്വെല്ലിനെ ന്യൂസിലാന്‍ഡ് ഒഴിവാക്കി. തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഒഴിവാക്കല്‍. ബ്രെയ്സ്വെല്ലിന് പകരമായി ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബാറ്റ്സ്മാന് റോസ് ടെയ്ലര്, ഓള് റൗണ്ടര്‍ മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ക്കു പുറമേയാണ് ബ്രെയ്സ്വെല്ലും പരിക്കിന്റെ പിടിയിലായത്.
ടെയ്ലറും മിച്ചല്‍ സാന്റ്നറും രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. തന്റെ അവസാന ടെസ്റ്റ് കളിക്കാനിറങ്ങുന്ന ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് കനത്ത തിരിച്ചടിയാണ് താരങ്ങളുടെ പരിക്ക്. ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഇന്നിങ്സിന് പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: