ഇന്ത്യയുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നു - അമേരിക്ക

Thursday 12 January 2012 4:02 pm IST

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് അമേരിക്ക. ഏഷ്യയില്‍ മാത്രമല്ല ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി വളരുകയാണെന്ന് പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജോണ്‍ കിര്‍ബി പറഞ്ഞു. ദക്ഷിണ-മധ്യ ഏഷ്യന്‍ മേഖലകളിലെ പ്രശ്നങ്ങളില്‍ ഇന്ത്യ ഏറെ ശ്രദ്ധാലുവാണ്. അതിനെ യുഎസ് ബഹുമാനിക്കുന്നുവെന്നും കിര്‍ബി പറഞ്ഞു. ഇന്ത്യയുമായുള്ള നല്ല ബന്ധം തുടരാന്‍ കഴിയുമെന്നാണു കരുതുന്നത്.. അഫ്ഗാനില്‍ ഇന്ത്യയുടെ ഇടപെടല്‍ കാര്യക്ഷമമാണ്. സാമ്പത്തിക സഹായവും പരിശീലനങ്ങളും അഫ്ഗാനില്‍ ഇന്ത്യ തുടരുമെന്നാണു കരുതുന്നതെന്നും കിര്‍ബി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.