അങ്കാറ: തുര്‍ക്കിയില്‍ തലസ്ഥാനമായ അങ്കാറയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ സൈനികരുള്‍പ്പടെ 28 പേര് മരിച്ചു. സ്ഫോടനത്തില്‍ 61ലധികം പേര്‍ക്ക് പരിക്കേറ്റു.
ഇവിടുത്തെ പാര്‍ലമെന്റിനും സൈനിക ആസ്ഥാനത്തിനും സമീപത്തായി നടന്ന സ്ഫോടനം സൈനികരുടെ വാഹനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് പോലീസ് വിശദീകരണം.
സൈനിക വാഹനങ്ങള്‍ കടന്നുപോകുമ്പോഴായിരുന്നു സ്ഫോടനം. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: