ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാക്കിലെ ഫുഹൈലത്ത് മേഖലയില്‍ ഐഎസ് ഭീകരര്‍ സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ത്തു. ഒരു സൈനികന് കൊല്ലപ്പെട്ടതായും രണ്ടു പൈലറ്റുമാര്‍ക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഐഎസ് ഭീകരര്‍ ആന്റി എയര്‍ക്രാഫ്റ്റ് മെഷിന്ഗണ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം തെക്കന്‍ ഇറാക്കില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈനിക വിമാനം തകര്‍ന്നു വീണിരുന്നു. ഒമ്പതു പേരാണ് സംഭവത്തില്‍ അന്ന് കൊല്ലപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: