ജെഎന്‍യു: സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു

Thursday 18 February 2016 2:29 pm IST

ന്യൂദല്‍ഹി: ജെഎന്‍യു വിവാദവുമായി ബന്ധപ്പെട്ട് ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷത്തെക്കുറിച്ച് സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ അഭിഭാഷക കമ്മീഷന്‍ ഉച്ചകഴിഞ്ഞു രണ്ടിനു റിപ്പോര്‍ട്ട് നല്‍കും. രാവിലെ കോടതി ചേര്‍ന്നപ്പോള്‍ പട്യാല ഹൗസ് കോടതിയിലെ സംഘര്‍ഷത്തെക്കുറിച്ച് ഒരു അഭിഭാഷകനാണ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്നാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. അഭിഭാഷകന്‍ സംയമനം പാലിക്കണമെന്നും കോടതി നിരീക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.