ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Thursday 18 February 2016 9:59 pm IST

ഖത്തര്‍: ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ദോഹയില്‍ തുടക്കം. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് 21ന് സമാപിക്കും. 9 പുരുഷന്മാരും എട്ട് വനിതകളും ഉള്‍പ്പെടെ 17 അംഗ സംഘമാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രഞ്ജിത്ത് മഹേശ്വരി, എം.എ. പ്രജുഷ, മയൂഖ ജോണി എന്നിവരാണ് ടീമിലെ മലയാളികള്‍. ഇക്കഴിഞ്ഞ സാഫ് ഗെയിംസ് ഹൈജമ്പില്‍ വെള്ളി നേടിയ ദല്‍ഹിയുടെ തേജസ്വിന്‍ ശങ്കറാണ് ടീമിലെ ബേബി. സാഫ് ഗെയിംസില്‍ 100 മീറ്ററില്‍ വെള്ളിയും 200 മീറ്ററില്‍ സ്വര്‍ണ്ണവും നേടിയ ശ്രബാന നന്ദയും സാഫില്‍ വെങ്കലവും വെള്ളിയും നേടിയ ദ്യുതി ചന്ദും വനിതകളുടെ 60 മീറ്റര്‍ സ്പ്രിന്റില്‍ ഇന്ത്യക്കായി ട്രാക്കിലിറങ്ങും. പുരുഷന്മാരുടെ ലോങ്ജമ്പില്‍ അങ്കിത് ശര്‍മ്മയും കെ. പ്രേംകുമാറും ഷോട്ട്പുട്ടില്‍ നിലവിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് ഓം പ്രകാശ് ഖരാനയും 800 മീറ്ററില്‍ രാഹുലും അജയ്കുമാര്‍ സരോജും വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗര്‍ ജൂനിയറും ഹൈജമ്പില്‍ സ്വപ്‌ന ബര്‍മ്മനും ഇന്ത്യന്‍ മെഡല്‍ സ്വപ്‌നം പൂവണിയിക്കാന്‍ ഇറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.