ആര്‍എല്‍വി സംഭവം: മഹിളാമോര്‍ച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Thursday 18 February 2016 10:35 pm IST

കോട്ടയം: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയെ എസ്എഫ്‌ഐക്കാര്‍ മാനസികമായി പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് സുമാ വിജയന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ആര്‍എല്‍വി സംഭവം സിപിഎമ്മിന്റെ ദളിതരോടുള്ള കപടസ്‌നേഹമാണ് വ്യക്തമാക്കുന്നതെന്ന് സുമാ വിജയന്‍ പറഞ്ഞു. മന്ത്രി രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ചുകൊണ്ടാണ് പ്രതിഷേധ സമരം ആരംഭിച്ചത്. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുജാത സദന്‍ അദ്ധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ മിനി നന്ദകുമാര്‍, ലീലാ വിജയപ്പന്‍, സുമ മുകുന്ദന്‍, വിജയലക്ഷ്മി നാരായണന്‍, റീബാ വര്‍ക്കി, അനിതാ മോഹന്‍, സിന്ധു അജിത്ത്, സുധാ ഗോപി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, വൈസ് പ്രസിഡന്റ് പി.ജി.ബിജുകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, പി.ജെ.ഹരികുമാര്‍, അനില്‍തോട്ടുപുറം, നാസ്സര്‍ റാവുത്തര്‍, രതീഷ് തിരുനക്കര, സുരേഷ് അംബികാഭവന്‍, വി.വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.