പറവൂര്‍: കേരള പോലീസ് അസോസിയേഷന് എറണാകുളം റൂറല്‍ 33-ാമത് ജില്ലാ സമ്മേളനം നാളെ പറവൂരില്‍ നടക്കും .ലഫ്.കേണല്‍ നിരഞ്ജന്‍കുമാര്‍ നഗറി ( വ്യാപാരഭവന് ഓഡിറ്റോറിയം)ല്‍ രാവിലെ 10ന് പ്രതിനിധി സമ്മേളനം വി.ഡി. സതീശന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെപിഎ ജില്ലാ പ്രസിഡന്റ് സി.എ. അബ്ദുല്‍ ജമാല്‍ അദ്ധ്യക്ഷത വഹിക്കും. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയവരെ വി.പി. സജീന്ദ്രന് എംഎല്‍എ ആദരിക്കും. റെയ്ഞ്ച് ഐജി മഹിപാല്‍ യാദവ് ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ജി.എച്ച്. ഐപിഎസ് സന്നിഹിതനായിരിക്കും. നേത്രദാന സമ്മതപത്രം മുന്‍ എംപി കെ.പി. ധനപാലന് ഏറ്റുവാങ്ങും. സിനിമാതാരം പേളി മാണി മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം 3ന് പൊതുസമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. കെ.വി. തോമസ് എംപി മുഖ്യ പ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ കെപിഎ ജില്ലാ പ്രസിഡന്റ് സി.എ. അബ്ദുല്‍ ജമാല്‍, വൈസ് പ്രസിഡന്റ് കെ.എസ്. വാവ,എം.കെ. മനോജ്, കെ.ജി. ബേബി, ഷിബു ജോസ്, ദേവസി , ബൈജു, എം.ടി. റെജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: