പാനൂര്‍: മനുഷ്യമനസിനെ ആര്‍ദ്രമാക്കുന്ന ഒഎന്‍വി കവിതകള്‍ നഷ്ടപ്പെട്ടുപോയ നന്മയുടെ വീണ്ടെടുപ്പിന് നമ്മെ പ്രാപ്തമാക്കുമെന്ന് കെപിഎ റഹീം അഭിപ്രായപ്പെട്ടു. ജനകീയ സമിതി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഒഎന്‍വി അനുസ്മരണ സമ്മേളനം പാനൂര്‍ ബസ്സ്സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്ത് സംമസാരിക്കുകയിയുന്നു അദ്ദേഹം.
പ്രസിഡണ്ട് കെ.വി.മനോഹരന് അധ്യക്ഷത വഹിച്ചു. പാട്യം വിശ്വനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോക്ടര്‍ ഡി.സുരേന്ദ്രനാഥ്, ഇ.മനീഷ്, എം.പി.പ്രകാശന്, കെ.പി.ശശീന്ദ്രന്, കെ.കെ.സജീവന്, സി.പി.മുകുന്ദന്, മേരി അബ്രഹാം, പി.രാധാകൃഷ്ണന്, ഗോവിന്ദന് എടച്ചോളി, സത്യന് കണ്ടോത്ത്, കെ.പി.ദിനേശന്, കെ.എം.അശോകന് എന്നിവര്‍ സംസാരിച്ചു. നോവലിസ്റ്റ് അക്ബര്‍ കക്കട്ടിന്റെ നിര്യാണത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: