കൊടോളിപ്രം ഗവ. എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം 21 ന് തുടങ്ങും

Thursday 18 February 2016 10:59 pm IST

മട്ടന്നൂര്‍: കൊടോളിപ്രം ഗവ. എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം 21 ന് തുടങ്ങും. 2017 ഫെബ്രവരി വരെ നീളുന്ന ആഘോഷത്തില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും. ഞായറാഴ്ച വൈകിട്ട് മൂന്നിന് നാടുണര്‍ത്തല്‍ വിളംബര ഘോഷയാത്രയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. ഡിവൈഎസ്പി പി.സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഫല്‍ അധ്യക്ഷനാകും. ശതവാര്‍ഷികാഘോഷ ലോഗോ എ.ഇ.ഒ പി.പി. രമാദേവിക്ക് നല്‍കി പി.പി.സലീന പ്രകാശനം ചെയ്യും. വാര്‍ഷികാഘോഷ പരിപാടികള്‍ 27ന് വൈകിട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് ഉദ്ഘാടനം ചെയ്യും. 80 വയസു കഴിഞ്ഞവര്‍ക്കുള്ള ആദരം, ഒഎന്‍വിക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് ഒരുവട്ടം കൂടി എന്ന പേരില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം, ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ്, സ്‌കൂളിലേക്കാവശ്യമായ പച്ചക്കറി തോട്ടമൊരുക്കല്‍, ആയുര്‍വേദ ക്യാമ്പ്, കാര്‍ഷിക പ്രദര്‍ശനം, ഗരുവന്ദനം, കലാകായിക മത്സരം, കുട്ടികളുടെ ചലച്ചിത്രോത്സവം എന്നിവയാണ് തുടര്‍ച്ചയായുള്ള മാസങ്ങളില്‍ സംഘടിപ്പിക്കുക. ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്‌കൂളിന് ഒരു യുപി സ്‌കൂളിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സംഘാടകസമിതി ഭാരവാഹികളായ ചെയര്‍മാന്‍ പി.എം.രാജന്‍, കണ്‍വീനര്‍ പി.കെ.ബാലകൃഷ്ണന്‍, എം.പി.സന്ദീപ്കുമാര്‍, കെ. നാരായണന്‍, പി.എം.രാജന്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.