കണ്ണൂര്‍: ഇന്ത്യന്‍ ഫോക്ലോര് റിസര്‍ച്ചേഴ്സ് ഓര്‍ഗനൈസേഷനും (ഇഫ്രോ) കര്‍ണ്ണാടക ഫൈന്‍ ആര്‍ട്സ് യൂണിവേഴ്സിറ്റിയും കോഴിക്കോട് സാംസ്ക്കാരിക പഠന കേന്ദ്രവും സംയുക്തമായി കുന്നത്തൂര്പാടിമുത്തപ്പന് ദേവസ്ഥാനത്ത് നടത്തുന്ന ത്രിദിന ദേശീയ മണ്ഡലവൃത്തി ശില്പശാല 21 ന് ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശില്‍പ്പശാലയില്‍ വെച്ച് കുന്നത്തൂര്‍പാടി ദേവസ്ഥാനം ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമന് നായനാരേയും ഫോക്ലോര് രംഗത്തെ പ്രഗത്ഭരെ ചടങ്ങില്‍ ആദരിക്കും. 20 ന് വൈകുന്നേരം 3 മണിക്ക് മന്ത്രി കെ.സി.ജോസഫ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. വെബ്സൈറ്റ് ഉദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് സജീവ് മറോളി നിര്‍വ്വഹിക്കും. ഡോ.എം.എന്‍..വെങ്കിടേഷ അധ്യക്ഷത വഹിക്കും. 23 ന് വൈകുന്നേരം നടക്കുന്ന സമാപന പരിപാടിയില്‍ ഫോക്ലോര് അക്കാദമി ചെയര്മാന് പ്രഫ. മുഹമ്മദ് അഹമ്മദ് സംസാരിക്കും. 21 വെളളാട്ടവും മൂലംപെറ്റ ഭഗവതിയും നടക്കും. പത്രസമ്മേളനത്തില്‍ ഡോ.ഇ.കെ.ഗോവിന്ദവര്‍മ്മ രാജ, ഡോ.പി.സി.രതി തമ്പുരാട്ടി, എ.വി.അജയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: