പുന:പ്രതിഷ്ഠ തിരുവപ്പന മഹോത്സവം ആരംഭിച്ചു

Thursday 18 February 2016 11:05 pm IST

തളിപ്പറമ്പ്: ബക്കളം പീലേരി ശ്രീ പുത്തന്‍പുര മുത്തപ്പന്‍ മടപ്പുരയിലെ പുന:പ്രതിഷ്ഠാ തിരുവപ്പന മഹോത്സവം ഇന്നലെ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം 3 മണിക്ക് ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടിനെ മടപ്പുരയിലേക്ക് സ്വീകരിച്ചാനയിച്ചു. 4 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്രയും നടന്നു. ഇന്ന് രാവിലെ 6 മണി മുതല്‍ താന്ത്രിക വിധി പ്രകാരമുള്ള വിവിധ പൂജാകര്‍മ്മങ്ങള്‍ നടക്കും. ശനിയാഴ്ച്ച പകല്‍ 11.44നും 12.43നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ പുന:പ്രതിഷ്ഠാ കര്‍മ്മം നടക്കും. വൈകുന്നേരം 4 മണിക്ക് ദൈവത്തെ മലയിറക്കല്‍, 6 മണിക്ക് ഊട്ടും വെള്ളാട്ടം. 7.30ന് സാംസ്‌ക്കാരിക സമ്മേളനം ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു ഉദ്ഘാടനം ചെയ്യും. കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ്കുമാര്‍ മുഖ്യാതിഥിയായിരിക്കും. രാത്രി 8 മണിക്ക് അന്നദാനം. 8.30ന് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ അഭിമുഖ്യത്തില്‍ എം.ടി.കുഞ്ഞിക്കണ്ണന്‍ പണിക്കരും സംഘവും അവതരിപ്പിക്കുന്ന നിണബലി. 10 മണിക്ക് കളിക്കപ്പാട്ട്, അത്തിവേല, 11 മണിക്ക് മടയന്റെ കലാശവും കലശം എഴുന്നള്ളത്തും. 21ന് രാവിലെ 5 മണിക്ക് തിരുവപ്പന - വെള്ളാട്ടം. ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.