അണ്ടലൂര്‍കാവ് ഉത്സവത്തിന് ഭക്തജന പ്രവാഹം

Thursday 18 February 2016 11:23 pm IST

_MG_4025 _MG_4117 _MG_4120 _MG_4131 _MG_4162 തലശ്ശേരി: ഒരാഴ്ച നിണ്ടുനില്‍ക്കുന്ന വടക്കേമലബാറിലെ പ്രധാന ക്ഷേത്രമായ അണ്ടലൂര്‍ കാവിലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദിനം പ്രതി എത്തിച്ചേരുന്നത്. ധര്‍മ്മടം, മേലൂര്‍, പാലയാട്, അണ്ടലൂര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ അണ്ടലൂര്‍ ക്ഷേത്ര ഉത്‌സവം തങ്ങളുടെ ദേശീയോത്സവമായാണ് ആഘോഷിച്ചുവരുന്നത്. മറുനാടുകളില്‍ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നതുമായ ധര്‍മ്മടം സ്വദേശികള്‍ ഉത്സവകാലമാകുമ്പോഴേക്കും നാട്ടിലെത്തിച്ചേരും. ദൈവത്താര്‍, അങ്കക്കാരന്‍ ബപ്പൂരന്‍ തുടങ്ങിയ തെയ്യക്കോലങ്ങളാണ് പ്രധാനമായും ഇവിടെ കെട്ടിയാടുന്നത്. കൂടാതെ അതിരാളരും മക്കളും പൊന്മകന്‍, പുതുച്ചേകോന്‍, നാഗകണ്ഠന്‍, നാഗഭവതി, വേട്ടക്കൊരുമകന്‍, ഇളങ്കരുവന്‍, പൂതാടി, ചെറിയ ബപ്പൂരാന്‍, തൂവക്കാലി എന്നീ ഉപദേവതകളും കെട്ടിയാടുന്നുണ്ട്. ദൈവത്താര്‍ ശ്രീരാമനായും ബപ്പൂരാന്‍ ഹനുമാനായും അങ്കക്കാരന്‍ ലക്ഷ്മണനായും, അതിരാളം സീതയായും ഇളങ്കുരുവന്‍-പൂതാടി എന്നിവര്‍ ബാലി-സുഗ്രീവന്‍ മാരുമായാണ് സങ്കല്പം. ബാലിസുഗ്രീവ യുദ്ധവും പൊന്‍മുടിയണിയലും തെയ്യക്കാഴ്ചകളും ദര്‍ശിക്കാനാണ് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടെ ഒഴുകിയെത്തുന്നത്. കുംഭം രണ്ട് മുതല്‍ 7വരെയാണ് പ്രധാന ഉത്സവങ്ങള്‍ നടക്കുന്നത്. അതുപ്രകാരം ഈ വര്‍ഷത്തെ ഉത്സവം നാളെ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.