ഹാര്‍ദിക് പട്ടേല്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാരത്തില്‍

Friday 19 February 2016 1:02 pm IST

അഹമ്മദാബാദ്: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സൂറത്ത് ജയിലില്‍ തടവിലുള്ള സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. പട്ടേല്‍ സംവരണ വിഷയത്തില്‍ ഹാര്‍ദിക്കിനൊപ്പം ജയിലിലുള്ള മൂന്ന് സമരനേതാക്കള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാര്‍ദിക് പട്ടേല്‍ നിരാഹാര സമരം ആരംഭിച്ചത്. ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ച്‌ ഹാര്‍ദ്ദിക്കിനൊപ്പം തടവിലുള്ള കോതന്‍, ചിരാഗ് ദിനേശ് എന്നിവര്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് കത്തയച്ചിരുന്നു. എന്നാല്‍ കത്തില്‍ ഹാര്‍ദ്ദിക്കിന്റെ ഒപ്പ് ഇല്ലായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹാര്‍ദ്ദിക് നിരാഹാഹ സമരം ആരംഭിച്ചതെന്നാണ് സൂചനകള്‍. എന്നാല്‍ ആവശ്യങ്ങല്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 20 മുതല്‍ താന്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ഹാര്‍ദ്ദിക് നേരത്തെത്തന്നെ ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പട്ടേല്‍ സമുദായത്തിന്റെ സംവരണത്തിനായി രണ്ടോ മൂന്നോ പോലീസുകാരെ കൊന്നാലും കുഴപ്പമില്ലെന്ന് ആഹ്വാനം ചെയ്ത സമര നേതാവാണ് ഹാര്‍ദിക് പട്ടേല്‍. ഇതേ തുടര്‍ന്നാണ് ഗുജറാത്ത് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ഒക്ടോബര്‍ മൂന്നിന് സൂററ്റില്‍ നടന്ന യോഗത്തിലാണ് പോലീസുകാരെ കൊല്ലാന്‍ ഹാര്‍ദിക് ആഹ്വാനം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.