ഐ‌എസ്‌ആര്‍‌ഒയെ അമേരിക്കയിലേക്ക് ക്ഷണിച്ച് നാസ

Friday 19 February 2016 6:53 pm IST

ന്യൂദല്‍ഹി: ചൊവ്വാ ദൗത്യത്തിനൊരുങ്ങുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സ്‌പേയിസ് റിസെര്‍ച്ച് ഓര്‍ഗനൈസേഷനെ(ഐ.എസ്.ആര്‍.ഒ) ക്ഷണിച്ചു. അടുത്ത മാസം വാഷിങ്ങ്ടണില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികളുടെ പ്രതിനിധികളും പങ്കെടുക്കും. ചൊവ്വ ദൗത്യത്തെ പറ്റി ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. ഇത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ സഹായിക്കുമെന്നാണ് നാസ വിശ്വസിക്കുന്നത്. ഭാവിയില്‍ പ്രബലമായ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് ജെറ്റ് പ്രൊപൊള്‍സ്യന്‍ ലബോറട്ടറി അസോസിയേറ്റ് ഡയറക്ടര്‍ ജക്കോബ് വാന്‍ സില്‍ പറഞ്ഞു. അമേരിക്കന്‍ സെന്ററില്‍ നാസയിലെ ശാസ്ത്രജ്ഞന്മാര്‍ ചൊവ്വാ ദൗത്യത്തേ പറ്റിയും അവിടുത്തെ കണ്ടുപിടിത്തങ്ങളെ പറ്റിയും പ്രഭാഷണം നടത്തിയിരുന്നു. ചൊവ്വ ദൗത്യത്തില്‍ ഒത്തു ചേരുക വഴി ഇസ്രോയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും നാസയുടെ മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്റ് വോളേറ്റില്‍ ഇവലൂഷനും വഴി കണ്ടുപിടിച്ച വിവരങ്ങള്‍ കൈമാറുകയും പരിശോധന നടത്തുകയും ചെയ്യാം. യുഎഇയും ചൊവ്വാ ദൗത്യത്തിനായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്തെ പങ്കെടുപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.