അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലെ മോര്ച്ചറിക വാടത്തിനു സമീപം ബക്കറ്റിലും ചാക്കുകളിലുമായി നിക്ഷേപിച്ചിരിക്കുന്ന മാംസാവശിഷ്ടം അടങ്ങിയ മാലിന്യം ആശുപത്രിയിലെത്തുന്നവര്‍ക്ക് ദുസ്സഹമാകുന്നു. പോസ്റ്റ്മോര്‍ട്ടത്തിന്റെ അവശിഷ്ടങ്ങള്‍ ദിവസങ്ങള്‍ പഴക്കം ചെന്നിട്ടും മാറ്റാന്‍ തയാറാകുന്നില്ല.് ഇതേത്തുടര്‍ന്നു ദുര്‍ഗന്ധം വമിച്ച് ആളുകള്‍ക്ക് മോര്‍ച്ചറിയുടെ സമീപത്തുനില്ക്കാന് പറ്റാത്ത അവസ്ഥയാണ്. ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗര്ക്കും അസഹ്യമായ ദുര്‍ഗന്ധം ബുദ്ധിമുട്ടാകുന്നു. ശക്തമായ കാറ്റ് വീശിയാല്‍ പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പരിസരവാസികളും ആശുപത്രിയില്‍ ചിക്സയില് കഴിയുരോഗികളും വലയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: