ഭാരതീയ വിചാരകേന്ദ്രം സെമിനാര്‍ നാളെ

Friday 19 February 2016 7:03 pm IST

ചേര്‍ത്തല: ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയസമിതിയുടെ ആഭിമുഖ്യത്തില്‍ 21 ന് ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. വുഡ്‌ലാന്റ്‌സ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 ന് മുതുകുളം സോമനാഥ് ഉദ്ഘാടനം ചെയ്യും. ഭാര്‍ഗ്ഗവന്‍ ചക്കാല അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ഗുരുദേവന്‍ എന്ന വിഷയത്തില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് പി.ടി. മന്മഥനും, മഹാത്മാ അയ്യന്‍കാളി എന്ന വിഷയത്തില്‍ കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷും, ചട്ടമ്പി സ്വാമികള്‍ എന്ന വിഷയത്തില്‍ എന്‍എസ്എസ് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായരും പ്രബന്ധം അവതരിപ്പിക്കും. ഭാരതീയ വിചാര കേന്ദ്രം ജില്ലാ പ്രസിഡന്റ് കെ.എന്‍.ജെ. കര്‍ത്താ, സെക്രട്ടറി ജെ. മഹാദേവന്‍, ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു, ട്രഷറര്‍ പി.ആര്‍. രാധാകൃഷ്ണന്‍, ജോസ് സെബാസ്റ്റിയന്‍, ജി. കൃഷ്ണപ്രസാദ്, കെ. ബാലഗോപാല്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.