ഗുരുരൂപം സര്‍വ്വലോകത്തെയും അറിഞ്ഞു രൂപീകരിച്ചതാണ്. തന്നെക്കൊണ്ടു രൂപീകരിക്കപ്പെടുകയെന്നു വച്ചാല്‍ തന്നെത്താന്‍ അറിവായി നിന്ന് ലോകത്തെ സൃഷ്ടിച്ചതു പോലെ സൃഷ്ടിയുടെ ശേഷവും ആ അറിവാകുന്ന ആത്മാവ് മര്‍ത്യശരീരത്തിലെത്തി സ്വയംപ്രകാശമായി നിന്ന് തന്നെ വച്ച് ആത്മാക്കളെ രൂപീകരിക്കപ്പെടുമ്പോള്‍ എല്ലാം ഏകത്വമെന്ന ഒരേ ആത്മാവിനെ പ്രാപിക്കുന്നു. ഇങ്ങനെ ഒരേ ആത്മാവായി സര്‍വ്വമനുഷ്യരിലും താന്‍ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് സര്വ്വമനുഷ്യലോകവും ഏകത്വമെന്ന സഹോദരത്വത്തെ പ്രാപിക്കുന്നു. ഈ സത്യാവസ്ഥ നിത്യാനന്ദത്തെ ഉളവാക്കുന്നു. അതുകൊണ്ട് എല്ലാവരും സഹോദരങ്ങളത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: