പ്രതികളെ എംഎല്‍എ ബലമായി മോചിപ്പിച്ചതിനെതിരെ പ്രതിഷേധം വ്യാപകം

Friday 19 February 2016 8:53 pm IST

ചേര്‍ത്തല: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ വിട്ടയച്ച സംഭവം, സിപിഎമ്മിന്റ ചട്ടുകമായി പോലീസുദ്യോഗസ്ഥര്‍ മാറുന്നതായി വിമര്‍ശനം ഉയരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ പിടികൂടിയ പ്രതികളെ സിപിഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് വിട്ടയച്ചതിനെ ചൊല്ലി പോലീസില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പള്ളിപ്പുറം തവണക്കടവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടാക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ തിരയാനെത്തിയ സിഐയുടെ നേതൃത്വത്തിലുള്ള പോലീസുദ്യോഗസ്ഥരെ തടഞ്ഞതിന്റെ പേരിലാണ് നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. വിവരമറിഞ്ഞ് അരൂര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സിപിഎം അക്രമികള്‍ സ്റ്റേഷന് മുന്നില്‍ പാര്‍ട്ടി പതാക നാട്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പ്രതികളെ മോചിപ്പിച്ചത്. എ. എം. ആരിഫ് എംഎല്‍എയും പ്രാദേശിക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഡിവൈഎസ്പിയാണ് പ്രതികളെ മോചിപ്പിച്ചത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കേതെങ്കിലും ഉദ്യോഗസ്ഥര്‍ ഇത് നിസാരവല്‍ക്കരിച്ച് സ്‌റ്റേഷന്‍ ജാമ്യത്തില്‍ പ്രതികളെ വിട്ടയക്കുകയായിരുന്നു. അഭിഭാഷകന്‍ കൂടിയായ എംഎല്‍എ ആരിഫ് നിയമങ്ങള്‍ അറിഞ്ഞിട്ടും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത്് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വന്‍ പോലീസ് സന്നാഹം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ടെങ്കിലും പള്ളിപ്പുറത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്്. കഴിഞ്ഞ ദിവസം രാത്രി ടെക്‌നോപാര്‍ക്കിന് സമീപത്തെ സേവാസമിതിയുടെ ഓഫീസ് തല്ലിത്തകര്‍ക്കുകയും, മോട്ടോര്‍ അപഹരിക്കുകയും ചെയ്തു. സിപിഎം ക്രിമിനലുകളുടെ ആക്രമണങ്ങള്‍ തടയാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. സംഭവുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുെങ്കിലും അക്രമികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. പള്ളിപ്പുറത്ത് സിപിഎം പ്രവര്‍ത്തകന്റെ മരണം കൊലപാതകമാക്കി ചിത്രീകരിച്ച് ഹര്‍ത്താലിനും അക്രമത്തിനും നേതൃത്വം നല്‍കുന്ന സിപിഎം നടപടിയില്‍ ഹിന്ദു ഐക്യവേദ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ആശയപാപ്പരത്വവും, സംഘടനാ ദൗര്‍ബല്യവുമാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്നും അക്രമത്തിന് നേതൃത്വം നല്‍കിയവരെ അടിയന്തരമായി പിടികൂടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമര പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഇ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സി.എം. ജിനു, വിനോദ് ഉമ്പര്‍നാട് എന്നിവര്‍ പ്രസംഗിച്ചു. പോലീസിന് നാണക്കേടുാക്കി എംഎല്‍എ പ്രതികളെ മോചിപ്പിച്ച സംഭവം ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സി.വി. തോമസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.