കരുമാടി: കരുമാടി ഇടംപാടത്ത് വന്‍ തീപ്പിടുത്തം. ഫയര്‍ ഫോഴ്സുകാര് തീ അണച്ചത് മണിക്കൂറുകള്‍ പണിപ്പെട്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കരുമാടി ഇടംപാടത്ത് തീപ്പിടുത്തമുണ്ടായത്. പതിനഞ്ചേക്കറോളം വിസ്തൃതിയുള്ള പാടത്ത് കൃഷിയില്ലാത്തതിനെത്തുടര്ന്ന് പുല്ലുകള്‍ വളര്ന്നുനിന്നതാണ് തീപ്പിടുത്തത്തിനു കാരണമായത്.
ഇതിനുമുമ്പും നിരവധി തവണ ഇവിടെ ഇത്തരത്തില്‍ തീപ്പിടുത്തം ഉണ്ടായിട്ടുണ്ട്. വിവരം അറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സ് സംഘം മണിക്കൂറുകളോളം പണിപ്പെട്ടാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: