അടിമാലി: ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കളെ നാര്‍ക്കോട്ടിക് സംഘം പിടികൂടി. വെള്ളത്തൂവല്‍ വടക്കേ ശല്ല്യംപാറ സ്വദേശികളായായ ചിറക്കതോട്ടത്തില്‍ ബേസില്‍(30),നെല്ലിത്താനത്ത് അബിന്‍( 19),നെടുമറ്റത്തില്‍ നന്ദു(22) എന്നിവരെയാണ് പിടികൂടിയത്. പ്രതികളില്‍ നിന്ന് 850 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.മാങ്കടവിന് സമീപത്തെ റോഡരുകില്‍ വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കില്‍ എത്തിയ യുവാക്കള്‍ പിടിയിലായത്. ഇവരെ അടിമാലി കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: