പുറമ്പോക്കിലെ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവം; ബിജെപി വില്ലേജ് ആഫീസ് മാര്‍ച്ച് നടത്തി

Friday 19 February 2016 9:59 pm IST

തിരുവല്ല: കവിയൂരില്‍ തോട്ടഭാഗത്തിന് സമീപം പുറമ്പോക്ക് സ്ഥലത്തെ മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്തിയ സംഭവത്തില്‍ കുറ്റക്കാ ര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കവിയൂര്‍ വില്ലേജ് ആഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി കവിയൂര്‍ പ ഞ്ചായത്ത് കമ്മറ്റിയുടെ നേ തൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഞാല്‍ഭാഗത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ വിനോദ് തിരുമൂലപുരം ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണ ജില്ലാസെക്രട്ടറി മണിപ്പുഴ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം. ഡി. ദിനേശ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. രാജേഷ്, ബൈജുകുട്ടന്‍, അഖില്‍ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. വിനോദ് തോട്ടഭാഗം, പ്രകാശ് ബി പിള്ള, പി.ആര്‍. സന്തോഷ്, ജയപ്രകാശ്, എസ്. സന്തോഷ്, റ്റിറ്റുതോമസ്, രാജേഷ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.