സംസ്ഥാനത്ത് ബിയര്‍ വൈന്‍ വില്‍പനയില്‍ വര്‍ദ്ധന

Friday 19 February 2016 10:38 pm IST

തിരുവനന്തപുരം: പുതിയ മദ്യനയം നിലവില്‍ വതിനുശേഷം ബിയറിന്റെയും വൈനിന്റെയും ഉപയോഗം വര്‍ദ്ധിച്ചു. പുതിയ മദ്യനയം നിലവില്‍ വന്ന് 21 മാസത്തിനിടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്പന 25 ശതമാനം കണ്ട് കുറഞ്ഞുവെങ്കിലും ബിയര്‍ വൈന്‍ ഉപഭോഗം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. ബിയറിന്റെ ഉപഭോഗം 63.65 ശതമാനവും വൈനിന്റെ ഉപഭോഗം 260.02 ശതമാനവുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. വിദേശ മദ്യത്തിന്റെ ഉപഭോഗം 5.4 കോടി ലിറ്റര്‍ കുറഞ്ഞുവെന്നും മൊത്തത്തിലുള്ള മദ്യ ഉപഭോഗം 24.87 ശതമാനം കുറഞ്ഞുവെന്നും സുബോധം ഐക്കോ സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2014-15ലെ ബിവറേജസ് കോര്‍പ്പറേഷന്റ കണക്കനുസരിച്ച് വില്‍പ്പനയുടെ 37.16 ശതമാനം ബ്രാണ്ടി കൈയടക്കിയെങ്കില്‍ റം 30.28 ശതമാനമാണ് വിറ്റുപോയത്. ബിയര്‍ 27.98, വോഡ്ക 3.42, വിസ്‌കി 0.84, വൈന്‍ 0.28, ജിന്‍ 0.04 എിങ്ങനെയാണ് മറ്റു മദ്യങ്ങളുടെ വില്‍പ്പന. സാമൂഹിക സാമ്പത്തിക മൂല്യം കണക്കിലെടുക്കുകയാണെങ്കില്‍ 2014-15ല്‍ സംസ്ഥാനത്തിനുണ്ടായ മൊത്തം നഷ്ടം 15,800 കോടി വരുമാനമാണെന്ന് സുബോധം ഡയറക്ടര്‍ ഡോ.കെ.അമ്പാടി പറഞ്ഞു. ഇതില്‍ 59 ശതമാനവും കുറ്റകൃത്യങ്ങളുടെ പേരിലാണ്. റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടം 40 ശതമാനം വരും. ഇതിനുപുറമെയാണ് കുടിയന്മാരുടെ കുടുംബങ്ങള്‍ക്കുണ്ടാകുന്ന ദുരിതം, കുടുംബാംഗങ്ങള്‍ നേരിടു ശാരീരികോപദ്രവം, കുടുംബപ്രശ്‌നങ്ങള്‍, വിവാഹമോചനം, അതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസികാഘാതം തുടങ്ങിയ പരോക്ഷ പ്രശ്‌നങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കുന്ന കണക്കുകള്‍ക്കപ്പുറമുള്ള മദ്യ ഉപഭോഗം കേരളത്തിലുണ്ടെന്ന് സുബോധം ഉപദേഷ്ടാവ് ജോസ ഇടയാറന്മുള പറഞ്ഞു. സെക്കന്‍ഡ്‌സ്, തേഡ്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ മദ്യം, വ്യാജമദ്യം, സൈനിക ക്വാട്ട, അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കടത്തുന്ന മദ്യം, വിമാനത്താവളങ്ങളിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളില്‍നിന്നു വാങ്ങുന്ന മദ്യം എന്നിവയെല്ലാം കണക്കില്‍പെടാത്ത മദ്യത്തിന്റെ കൂട്ടത്തില്‍ പെടും. അങ്ങിനെ നോക്കിയാല്‍ മദ്യ ഉപയോഗം സംബന്ധിച്ച കണക്കുകള്‍ തെറ്റായിവരും. കഴിഞ്ഞ സെന്‍സസ് അനുസരിച്ച് കേരളത്തിലെ 3.34 കോടി ജനങ്ങളില്‍ 32.9 ലക്ഷം പേര്‍ മദ്യപാനികളാണ്. ഇതില്‍ 29.8 ലക്ഷം പുരുഷന്മാരും 3.1 ലക്ഷം സ്ത്രീകളുമുണ്ട്. ദിവസവും മദ്യം ഉപയോഗിക്കുന്നവര്‍ അഞ്ചു ലക്ഷമാണ്. ഇതില്‍തന്നെ 83851 പേര്‍ മദ്യത്തിന് അടിമകളാണ്. ഇതില്‍ 1043 സ്ത്രീകളുമുണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.