ജൈവകാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Friday 19 February 2016 10:50 pm IST

തിരുവനന്തപുരം: ജൈവകാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കൃഷിവകുപ്പിന്റെ ജൈവകാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൈവകാര്‍ഷിക മണ്ഡലമായി വയനാട് സുല്‍ത്താന്‍ ബത്തേരിയെ തെരഞ്ഞെടുത്തതായി കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. ചേര്‍ത്തല, വാമനപുരം, ബാലുശ്ശേരി, ഗുരുവായൂര്‍, പെരിന്തല്‍മണ്ണ, ഏറ്റുമാനൂര്‍, കൂത്തുപറമ്പ്, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങള്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹമായി. ഒരു ലക്ഷം രൂപ വീതം ഈ മണ്ഡലങ്ങള്‍ക്ക് നല്‍കും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കാം.നഗരസഭാ വിഭാഗത്തില്‍ നീലേശ്വരം നഗരസഭ ഒന്നാം സ്ഥാനം നേടി. മൂന്ന് ലക്ഷം രൂപയാണ് അവാര്‍ഡ്. ചേര്‍ത്തല, നെയ്യാറ്റിന്‍കര, ഗുരുവായൂര്‍, പെരിന്തല്‍മ്മണ്ണ, കൂത്തുപറമ്പ് നഗരസഭകള്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹമായി. അന്‍പതിനായിരം രൂപ വീതം ഈ നഗരസഭകള്‍ക്ക് ലഭിക്കും. കോര്‍പറേഷന്‍ വിഭാഗത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഒന്നാം സ്ഥാനം നേടി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തൃശൂര്‍ കോര്‍പറേഷനാണ് പ്രോത്സാഹന സമ്മാനം. അന്‍പതിനായിരം രൂപ കോര്‍പ്പറേഷന് ലഭിക്കും. ജില്ലാ അടിസ്ഥാനത്തിലാണ് മികച്ച പഞ്ചായത്തിനെ തെരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലയില്‍ നന്ദിയോട് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. പുളിമാത്ത്, വെങ്ങാനൂര്‍ പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.