തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവര്‍ത്തനത്തിനുള്ള പുരസ്ക്കാരത്തിന് കെ.സി.അജയകുമാര്‍ അര്‍ഹനായി. രവീന്ദ്രനാഥ ടാഗോറിന്റെ ഗോര എന്ന നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് പുരസക്കാരം. അരലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. ടാഗോറിന്റെ 119 ചെറുകഥകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഡോ.നരേന്ദ്ര കൊഹ്ലിയുടെ കൃഷ്ണ കഥാ നോവല്‍ അഭിജ്ഞാന്‍, രാമകഥാ നോവല്‍ അഭ്യുദയം എന്നിവയും മലയാളത്തിലാക്കിയത് അജയകുമാറാണ്.
ചെങ്ങന്നൂര്‍ കോയിപ്രം സ്വദേശിയായ അജയകുമാര്‍ ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷനാണ്. എഴുത്തിനും വിവര്‍ത്തനത്തിനുമായി ബാങ്ക് മാനേജര്‍ ജോലി രാജിവെക്കുകയായിരുന്നു. ഭാര്യ ഡോ. കെ സി സിന്ധു ആറ് വര്‍ഷം മുമ്പ് മരിച്ചു. മകള്‍ അമൃതഅജയ് സാഗര്‍ തിരുവനന്തപുരം ഐ ഐ ടിയില്‍ റിസേര്‍ച്ച് ഫെലോയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: