നിബ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Friday 19 February 2016 10:58 pm IST

കൊച്ചി: എറണാകുളം പ്രസ്‌ക്ലബും പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് നിബ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമങ്ങളില്‍ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം മനോരമ ന്യൂസ് മലപ്പുറം ലേഖകന്‍ എസ്. മഹേഷ് കുമാറിന് ലഭിച്ചു. അച്ചടി മാധ്യമങ്ങളില്‍ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം മംഗളം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം. ജയതിലകനും ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്തും പങ്കിട്ടു. അച്ചടി മാധ്യമങ്ങളിലെ മികച്ച പൊളിറ്റിക്കല്‍ സറ്റയറിനുള്ള പുരസ്‌കാരത്തിന് കേരളകൗമുദി പൊളിറ്റിക്കല്‍ എഡിറ്റര്‍ ബി.വി. പവനന്‍ അര്‍ഹനായി. മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് അവാര്‍ഡ് കേരള കൗമുദി കൊച്ചി യൂണിറ്റിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ഇ.ആര്‍. സുധര്‍മദാസ് നേടി. അച്ചടി മാധ്യമങ്ങളിലെ മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരത്തിന് മലയാള മനോരമ മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോമിച്ചന്‍ ജോസ് അര്‍ഹനായി. മംഗളം ഡല്‍ഹി റിപ്പോര്‍ട്ടര്‍ ജിനേഷ് പൂനത്തിന്റെ മണല്‍ മാഫിയക്കെതിരെയുള്ള ലേഖന പരമ്പര ജ്യൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് വിധേയമായി. മറ്റ് അവാര്‍ഡുകള്‍: മികച്ച ദൃശ്യമാധ്യമ വാര്‍ത്താ അവതാരക : നിഷ ജെബി (മനോരമ ന്യൂസ്), ദൃശ്യ മാധ്യമങ്ങളിലെ മികച്ച പൊളിറ്റിക്കല്‍ സറ്റയര്‍: പ്രമേഷ് കുമാര്‍ (വക്രദൃഷ്ടി-മാതൃഭൂമി ന്യൂസ്), മികച്ച ദൃശ്യമാധ്യമ കായിക റിപ്പോര്‍ട്ടിംഗ് : ജോബി ജോര്‍ജ് (ഏഷ്യാനെറ്റ് ന്യൂസ്, തിരുവനന്തപുരം), മികച്ച ക്യാമറാമാന്‍: വി. സജീവ് ( മനോരമ ന്യൂസ് തിരുവനന്തപുരം). ഇന്ന് വൈകിട്ട് 5 മണിക്ക് റാഡിസണ്‍ ബ്ലഌ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. നിബ് പബ്ലിക് റിലേഷന്‍സ് അവാര്‍ഡുകളും ഇന്ന് വിതരണം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.