കൊച്ചി: കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. ദുബായ് ക്യാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അബ്ദുള്ള അല്‍ ഗിര്‍ ഗാവി സ്മാര്‍ട്ട് സിറ്റി കേരളത്തിനു സമര്‍പ്പിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി,എം.എ.യൂസഫ് അലി എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിനോടൊപ്പം രണ്ടാംഘട്ട ശിലാസ്ഥാപനവും നടന്നു. 2020ല്‍ സ്മാര്‍ട്ട് സിറ്റി പൂര്‍ത്തിയാക്കാനാകുമെന്നും, കൃത്യസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കുകയെന്നത് ദുബായിലെ രീതിയാണെന്നും മുഹമ്മദ് അബ്ദുള്ള അല്‍ ഗിര്‍ ഗാവി പറഞ്ഞു.
ഉദ്ഘാടന വേദിക്ക് പുറത്ത് സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. ഞങ്ങള്‍ സ്മാര്‍ട്ട് സിറ്റിക്ക് അനുകൂലമാണെന്നും, എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ വേണ്ടത്രെ ഇച്ഛാശക്തി കാണിച്ചിട്ടില്ലെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: