മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന് അമേരിക്കയില്‍ അറസ്റ്റിലായി. മയക്കുമരുന്ന് കള്ളക്കടത്ത് കേസിലാണ് 36കാരനായ സൊഹൈല്‍ കസ്ക്കറിനെ അറസ്റ്റു ചെയ്തത്. ദാവൂദിന്റെ ഇളയസഹോദരനായ നൂറയുടെ മകനാണ് സൊഹൈല്‍.
സൊഹൈലിനൊപ്പം രണ്ട് പാക്കിസ്ഥാന്‍കാരും അറസ്റ്റിലായിട്ടുണ്ട്. കള്ളക്കടത്തിനു പുറമേ ഭീകരസംഘടനക്ക് ആയുധം കൈമാറ്റം ചെയ്തെന്ന കേസും സൊഹൈലിന് മേലുണ്ട്. 25വര്‍ഷം മുതല്‍ ആജീവനാന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സൊഹൈലില്‍ ചുമത്തിയിരിക്കുന്നത്.
കൊളംബിയയിലെ എഫ്എആര്‍സി (റെവലൂഷണറി ആംഡ് ഫോഴ്സ് ഒഫ് കൊളംബിയ) തീവ്രവാദ സംഘവുമായി സൊഹൈലിന് ബന്ധമുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സൊഹൈല്‍ അറസ്റ്റിലായതെന്നും ദാവൂദിന്റെ ഉന്നത തലങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് ഇത്രയും നാള് വാര്‍ത്തപുറത്തു വരാതിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: