ശുഭാനന്ദ ദര്‍ശനം

Saturday 20 February 2016 8:26 pm IST

ലോകവും പ്രളയമെന്ന ഏകാവസ്ഥയില്‍ നിന്നുണ്ടായിട്ടുള്ളതാണ്. അതുകൊണ്ട് ലോകത്തിലെ സര്‍വ്വപ്രകൃതികളും ഈ ഒരേ ആത്മാവിന്റെ ആവശ്യകതകളെ മാത്രം നിലനിര്‍ത്തുന്നതിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഈ ഏക അറിവിനാല്‍ പ്രകൃതി നടത്തുന്നതിനാല്‍ ശരീരവും ശരീരലോകവും ഏകാത്മാവില്‍ സഹോദരത്വത്തെ മാത്രം കര്‍മ്മം കൊണ്ട് പ്രത്യക്ഷീകരിക്കുന്നു. ഇങ്ങനെയിരിക്കെ ഏതൊന്നു കൊണ്ടെങ്കിലും സഹോദരഭിന്നമുണ്ടാകുന്നത്  മഹാപാപം. അതിനാല്‍ ഈ ആത്മീക ഗുണങ്ങളെ അറിവുകൊണ്ടും പ്രവൃത്തികൊണ്ടും അനുഭവത്തില്‍ വരുത്തി സ്വയം പ്രകാശിക്കുന്നതു തന്നെ മോക്ഷത്തിന്റെ അടിസ്ഥാനം. ശരീരത്തിനല്ല ആത്മാവിനത്രെ സഹോദരത്വം. കാരണം ആത്മാവു നിത്യവും ശരീരം അനിത്യവും ആകുന്നു. അതുകൊണ്ട് ആത്മാവ് ശരീരത്തില്‍ സ്ഥിതിചെയ്യുന്നിടത്തോളവും ശരീരത്തിനും സഹോദരത്വം അടങ്ങിയിരിക്കുന്നു. ആത്മാവു വിട്ടാല്‍ സഹോദരത്വം ഇല്ല. അവര്‍ സമാധാനം കണ്ടെത്തുകയുമില്ല. അവരുടെ ജന്മം പാഴാക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.