ആലപ്പുഴ: ഇന്ത്യയുടെ എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ പോലും അംഗീകാരം നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ. പി. നദ്ദ. കൂടുതല്‍ പേരിലേക്ക് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതിനായി കൂടുതല്‍ രോഗങ്ങള്‍ക്കെതിരെ വാക്സിനേഷന് നല്കുന്ന പദ്ധതി നടപ്പാക്കിവരുന്നതായി വണ്ടാനം ടിഡി മെഡിക്കല്‍ കോളേജില്‍ 150 കോടി രൂപയുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന് തറക്കല്ലിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 70 മെഡിക്കല്‍ കോളജുകളില്‍ പിഎംഎസ്എസ്വൈ പദ്ധതിപ്രകാരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജനയുടെ ഭാഗമായാണ് സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 150 കോടി രൂപയില്‍ 120 കോടിയും കേന്ദ്രവിഹിതമാണ്. 18 മാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി നിലവാരം ഉയര്‍ത്തുന്ന ആശുപത്രികളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പണികള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. മന്ത്രി വി. എസ്. ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: