പള്‍സ് പോളിയോ രണ്ടാം ഘട്ടം ഇന്ന്

Saturday 20 February 2016 9:10 pm IST

ആലപ്പുഴ: ദേശീയ പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായുള്ള പള്‍സ് പോളിയോ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. ജില്ലയിലെ അഞ്ചുവയസ്സിനുതാഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് സൗജന്യമായി നല്‍കും. കഴിഞ്ഞമാസം വാക്‌സിന്‍ നല്‍കിയ കുട്ടികള്‍ക്കും അതിന് ശേഷം ജനിച്ച കുഞ്ഞുങ്ങള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കണം. ഇതിനായി ജില്ലയിലുടനീളം 1,209 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. റെയില്‍വേസ്റ്റേഷനുകള്‍, ബസ്റ്റാന്‍ഡുകള്‍, ഉത്സവസ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ പ്രത്യേകം ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.