ലൗജിഹാദ്‌ പോസ്റ്റര്‍ വിവാദം ഗൂഢാലോചന

Friday 13 January 2012 10:11 am IST

തിരുവനന്തപുരം: ലൗജിഹാദ്‌ പോസ്റ്റര്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിന്‌ സൈബര്‍ സെല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തെന്ന മാധ്യമവാര്‍ത്ത മനഃപൂര്‍വം വിവാദമുണ്ടാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണെന്ന്‌ തെളിയുന്നു. ഇതു സംബന്ധിച്ച്‌ സൈബര്‍ സെല്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഒരു ഹിന്ദു സംഘടനയ്ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയാണ്‌ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്‌. എന്നാല്‍ 2011 മെയ്‌ 30നു ശേഷം ഇത്തരത്തിലൊരു കേസ്‌ തിരുവനന്തപുരം സിജെഎം കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വിവരം ജന്മഭൂമിക്ക്‌ ലഭിച്ചു. ഇതോടെ മാധ്യമങ്ങളെ സമ്പൂര്‍ണമായും ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന വിവരമാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്‌.
ഹിന്ദു ജാഗൃതി.ഒആര്‍ജി എന്ന വൈബ്‌ സൈറ്റാണ്‌ ലൗജിഹാദ്‌ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടത്തിയതെന്നായിരുന്നു സൈബര്‍ സെല്ലിനെ ഉദ്ധരിച്ചു കൊണ്ട്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്‌. മുസ്ലീങ്ങളെ കരിവാരിത്തേക്കാന്‍ ചില ഹിന്ദു സംഘടനകള്‍ ബോധപൂര്‍വം ശ്രമിച്ചതിന്റെ ഭാഗമാണ്‌ ലൗജിഹാദ്‌ വിവാദമെന്നായിരുന്നു വാര്‍ത്തയുടെ കാതല്‍. ഹിന്ദു ജാഗൃതിയുടെ വെബ്‌ സൈറ്റ്‌ ലൗജിഹാദിനെക്കുറിച്ച്‌ കള്ളവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുകയായിരുന്നെന്നും ഇവര്‍ക്ക്‌ സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്‌ മുസ്ലീം വെബ്‌ സൈറ്റുകളുമായി ബന്ധമുണ്ടെന്നും സൈബര്‍ സെല്‍ കണ്ടെത്തിയതായി വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണത്രെ സൈബര്‍ സെല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണം ആരംഭിച്ചതെന്നും വാര്‍ത്തയിലുണ്ട്‌.
സിഖ്‌ മതത്തെ അവഹേളിച്ച്‌ പോസ്റ്റര്‍ പ്രചരണം നടത്തിയെന്നു കാട്ടി പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യക്കെതിരെ മുംബൈയിലടക്കമുള്ള പല കോടതികളിലും ഒരു സിഖ്‌ യുവജന സംഘടന കേസു കൊടുത്തിരുന്നു. ഇതിനെതിരെ 2011 ഫെബ്രുവരിയില്‍ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ഈ സിഖ്‌ സംഘടനയ്ക്കെതിരെ മറ്റൊരു കേസ്‌ നല്‍കിയിട്ടുണ്ട്‌. സിഖ്‌ മതത്തെ അവഹേളിക്കുന്ന പോസ്റ്ററിനെതിരെ ഹിന്ദു ജാഗൃതി അടക്കം പല ഹിന്ദു സംഘടനകളും വെബ്‌ സൈറ്റിലൂടെ പ്രതിഷേധ പ്രചരണങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച്‌ ലൗജിഹാദ്‌ വെറും കെട്ടുകഥയായിരുന്നെന്നും മനഃപൂര്‍വം സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ചെയ്തതാണെന്നും വരുത്തി ഹിന്ദു സംഘടനകളെ പ്രതിസ്ഥാനത്തു നിര്‍ത്താനായിരുന്നു ചില മുസ്ലീം സംഘടനകള്‍ ശ്രമിച്ചത്‌. ഇതിന്‌ ഭരണത്തിന്റെ തണലില്‍ സൈബര്‍ സെല്ലിനെ കരുവാക്കിയാണ്‌ ആസൂത്രിത ഗൂഢാലോചന നടന്നത്‌.
ലൗജിഹാദ്‌ കേസില്‍ കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ്‌ കെ.ടി.ശങ്കരന്റെ വിധി ന്യായത്തില്‍ പരാമര്‍ശിക്കപ്പെട്ട നാല്‌ മുസ്ലീം തീവ്രവാദ സംഘടനയില്‍ പെട്ട മുസ്ലീം യൂത്ത്‌ ഫോറം അടക്കമുള്ള സംഘടനകളാണ്‌ ഇതിനുള്ള ശ്രമം നടത്തിയത്‌. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാത്ത കേസിന്റെ പേരില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചെന്ന വ്യാജ വാര്‍ത്ത മാധ്യമങ്ങള്‍ക്കു നല്‍കിയത്‌ ആരെന്ന ചോദ്യം ബാക്കിയാവുകയാണ്‌. ഇത്തരത്തില്‍ കെട്ടുകഥകള്‍ ചമച്ച്‌ ലൗജിഹാദ്‌ ഇല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന സത്യം ഇതോടെ ബലപ്പെടുകയാണ്‌. ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച ശക്തികളാര്‌ ? അവര്‍ക്കു വേണ്ടുന്ന സാമ്പത്തിക സഹായം പോലുള്ളവ എവിടെ നിന്നും ലഭിക്കുന്നു ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടാനുണ്ട്‌. ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച കറുത്ത ശക്തികളെ വെളിച്ചത്തു കൊണ്ടുവരാന്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയെ സമീപിക്കാന്‍ തയ്യാറാവുകയാണ്‌ ഹിന്ദു സംഘടനകള്‍.
പ്രശാന്ത്‌ ആര്യപ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.