തളിപ്പറമ്പ്: ദേശീയ പാതയില്‍ ബക്കളം വളവില്‍ ഇന്നോവ കാറും മത്സ്യലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. കരുവഞ്ചാലില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരായ കല്ലുപറമ്പില്‍ ജോഷി(55), മകന് ലിജോ(30), ലിജോയുടെ ഭാര്യ പ്രിയ(25), ഇവരുടെ മകന് ലിയോണ്‍(രണ്ടര), ജോസ്(52), ഭാര്യ മോളി(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ അഞ്ചരമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: