കുഞ്ഞിമംഗലം: മല്ലിയോട്ട് പാലോട്ട് കാവ് ധ്വജ പുനഃപ്രതിഷ്ഠാ കലശ മഹോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 25 ന് രാവിലെ 11.30 നും 12.10 നും ഇടയിലാണ് ധ്വജപ്രതിഷ്ഠ. പരിപാടിയുടെ ഭാഗമായി ഇന്നലെ സാംസ്കാരിക സമ്മേളനം നടന്നു. ഇന്ന് ഇല്ലിക്കെട്ട് നമ്പൂതിരിയുടെ പ്രഭാഷണം, തുടര്‍ന്ന് നൃത്തസന്ധ്യ, 22 ന് രാത്രി 7 മണിക്ക് പ്രഭാഷണം, തുടര്‍ന്ന് കലാപരിപാടികള്‍, 23 ന് രാത്രി 7 ന് അഡ്വ.എം.എം.ഷിജിത്തിന്റെ പ്രഭാഷണം, തുടര്‍ന്ന് നാടന്‍ കലാമേള, 24 ന് വൈകുന്നേരം 7 മണിക്ക് എ.കെ.ബി നായരുടെ പ്രഭാഷണം, തുടര്‍ന്ന് ശാസ്ത്രീയ നൃത്താവിഷ്കരണം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: