പാനൂര്‍: പുത്തൂര്‍ അമ്പിടാട്ട് മഠപ്പുര മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ധിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പാനൂര്‍ പോലീസ് കേസെടുത്തു. ചെണ്ടയാട്ടെ പാറപുറത്ത് പ്രേമന്(40), ചേങ്കണ്ടിയില് പ്രജീഷ്(29), പുന്നയുളള പറമ്പത്ത് സുബീഷ്(30)എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമിച്ചത്. ഇന്നലെ വീണ്ടും ബിജെപി പ്രവര്‍ത്തകനായ മാവിലേരിയിലെ വീഘ്നേഷ്(36)നു നേരെയും സിപിഎം അക്രമമുണ്ടായി. മര്‍ദ്ധനമേറ്റ വിഘ്നേഷിനെ പാനൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: