കണ്ണൂര്‍: വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കാലാകാലങ്ങളായി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടിയുളള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ പുറന്തള്ളപ്പെട്ടവര്‍ക്ക് വേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ശുഷ്കാന്തി കാട്ടണമെന്നും ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കണ്ണൂര്‍ യാത്രി നിവാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗത്തില്‍ ബിജെപി ഉത്തരമേഖലാ പ്രസിഡണ്ടും കണ്ണൂര്‍ ജില്ലാ പ്രഭാരിയുമായ വി.വി.രാജന്, സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. അഡ്വ.വി.രത്നാകരന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: